2013 ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

സംഭവിക്കാൻ ഇടയില്ലാത്ത ഒരു കഥ പക്ഷേ                                       സംഭവിച്ചതും..

ഗൾഫിൽ നിന്നു വന്നനാൾ മുതൽ അയാൾ ശ്രദ്ധിക്കുന്നതാണ് ഭാര്യയുടെ മൊബൈലിലുള്ള ഒളിച്ചുകളി….
ഇടയ്ക്ക് ചോദിച്ചപ്പോഴൊക്കെ കൊച്ചുമ്മാടെ മോൾക്ക് മെസേജ് അയച്ചതാണെന്നോ കൊച്ചാപ്പയുടെ മോൻറെ മെസേജിന് മറുപടി അയച്ചതാണെന്നോ ഒക്കെ പറഞ്ഞ് അവൾ ഒഴിഞ്ഞുകളഞ്ഞു…..
അങ്ങനെയാണ് അയാൾ അവളെ നിരീക്ഷിക്കാൻ തുടങ്ങിയത്….മനപ്പൂർവമായ അശ്രദ്ധ അഭിനയിച്ചു…..
ഫോൺവിളിയെക്കുറിച്ച് പരാതിപറഞ്ഞ ഉമ്മയോട് ഭാര്യ കേൾക്കാൻ വേണ്ടി ഉറക്കെത്തന്നെ അയാൾ പറഞ്ഞു….ഈ ഉമ്മയ്ക്കെന്താ…..അവൾ വല്ല ബന്ധുക്കൾക്കും മെസേജ് അയക്കുന്നതായിരിക്കും  ഉമ്മ എന്തിനാ അതൊക്കെ നോക്കാൻ പോണേ…
ഭാര്യ ഭയമില്ലാതെ  അയാളുടെ മുമ്പിൽ വച്ചുപോലും മെസേജ് അയക്കുന്നത് കണ്ട് അയാൾ ഉള്ളിൽ ചിരിച്ചു…
.കുറട്ടുനാൾ കഴിഞ്ഞ്  ഭാര്യ കാണാതെ ഫോൺ പരിശോധിച്ചു നോക്കി….
കാര്യങ്ങൾ മനസിലായി…അവൾക്കൊരു രഹസ്യക്കാരനുണ്ട്……..
ഇതുവരെ നേരിൽ കണ്ടിട്ടില്ല…..കാണണം എന്ന് അവൻ, ഇവൾ ഒഴിഞ്ഞുമാറുന്നു……
ഓടിച്ചെന്ന് അവളെ കഴുത്തുഞെരിച്ച് കൊല്ലാനാണയാൾക്ക് തോന്നിയത്…..
പട്ടിച്ചീ…..തേവിടിശ്ശീ..എന്നൊക്കെ അയാൾ മനസിൽ പറഞ്ഞു…..
പിന്നെ അയാൾ സ്വയം നിയന്ത്രിച്ചു…..കയ്യോടെ പിടിക്കണം
ഒരു സിഐഡി ഉദ്യോഗസ്ഥനെപ്പോലെ അയാൾ അതിനുള്ള വഴി ആലോചിച്ചു…..
അതിനുള്ള വഴിതെളിഞ്ഞുവന്നു…അടുത്തആഴ്ച ഒരു കല്യാണമുണ്ട്.എല്ലാവരും പോകാനാണ് തീരുമാനം ….എന്തെങ്കിലും കാരണം പറഞ്ഞ് അവളെ ഇവിടെ തനിച്ചാക്കാം……അവൻ വരാതിരിക്കില്ല…
വീട്ടിൽ എല്ലാവരുംകേൾക്കേ അയാൾ പറഞ്ഞു….
കല്യാണത്തിന് എല്ലാരും കൂടി പോവണ്ട…ഇവൾ ഇവിടെ നിൽക്കട്ടെ….വീട്ടിലാരെങ്കിലും വേണ്ടേ.
അവളുടെ മുഖം മങ്ങി…
അത് സാരമില്ല നമുക്കൊരുമിച്ച് അടുത്ത ദിവസം പോകാം…..
കല്യാണത്തിന് രാവിലേ പോണം രാത്രിയേ തിരിച്ചുവരാൻ പറ്റൂ….പത്തിരുനൂറ് കിലോമീറ്റർ പോവണ്ടതല്ലേ…..
ഭാര്യക്കും അവളുടെ മറ്റവനും കാര്യങ്ങൾ പ്ലാൻ ചെയ്യാൻ ആവശ്യത്തിന് സമയം കിട്ടട്ടെ……
ഭാര്യ കൂടുതൽ സമയം മൊബൈലിൽ ചിലവഴിക്കുന്നതു കണ്ടപ്പോൾ അയാളുടെ പദ്ധതികൾ നടപ്പിലാകുമെന്ന് അയാൾക്ക് ബോധ്യമായി…
രണ്ടുപേരേയും കയ്യോടെ പിടികൂടിയാൽ ചെയ്യേണ്ടകാര്യത്തേ കുറിച്ച് അയാൾ ചിന്തിച്ചുറപ്പിച്ചു….
ഭാര്യ എന്ന പെഴച്ചവളെ കൊന്നുകളയണം….പറ്റിയാൽ അവനേയും….
കല്യാണ ദിവസം എല്ലാവരും പുറപ്പെട്ടു…..അവർ യാത്രയാകുമ്പോൾ അവൾ വളരെ സന്തോഷത്തിലായിരുന്നത് കാര്യങ്ങൾ താൻ ഉദ്ദേശിച്ചപോലെ നടക്കുന്നതിൻറെ ലക്ഷണമാണെന്നയാൾക്ക് അറിയാമായിരുന്നു…..
യാത്ര കുറച്ചായപ്പോൾ അയാൾ രോഗം അഭിനയിച്ചു തിരിച്ചുപോന്നു…..
കരുതലോടെ വീടിൻറെ മതിൽക്കെട്ടിനു പുറത്ത് കാത്തിരുന്നു…
നടക്കാൻ പോകുന്ന കൊലപാതകത്തെക്കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു അയാളുടെ മനസിൽ …അവളെ വെട്ടി കഷണമാക്കാനുള്ള വാക്കത്തി അയാൾ കരുതിവച്ചിട്ടുണ്ട്….കൊന്നു കഴിഞ്ഞാൽ ചെയ്യേണ്ടകാര്യങ്ങളേക്കുറിച്ചും അയാൾ പദ്ധതി ഇട്ടിട്ടുണ്ട്…….
ദീർഘ നേരത്തേ കാത്തിരിപ്പിനൊടുവിൽ മോട്ടോർസൈക്കിളിൽ ഒരാൾ വീടിൻറെ ഗെയ്റ്റ് തുറന്ന് കയറിപ്പോകുന്നതയാൾ കണ്ടു….ഹെൽമറ്റുണ്ട്
ആ നിമിഷം മുതൽ അയാളുടെ ശരീരം വിറപൂണ്ടുതുടങ്ങി…അവർ രണ്ടുപേരും വീട്ടിൽ എന്തുചെയ്യുകയായിരിക്കും എന്നാലോചിച്ചപ്പോൾ ഭ്രാന്തമായ അവസ്ഥയിലായി……
നിയന്ത്രണം നഷ്ടപ്പെട്ട് അയാൾ വീട്ടിലേക്ക് പാഞ്ഞുകയറി…വാതിൽ ചവിട്ടി പൊളിക്കാൻ ഉദ്ദേശിച്ചാണ് ചെന്നതെങ്കിലും അത് അടച്ചിരുന്നില്ല……
എടീ എന്നലറിക്കൊണ്ട് മുറിയിലേക്കു ചാടി വീണ അയാളെക്കണ്ട് ഭാര്യ പരിഭ്രമിച്ചു….
അയ്യോ ഇക്ക…….
എന്നൊരു ശബ്ദം അവളിൽ നിന്നു വന്നപ്പോഴേക്കും അയാൾ അവളെ ശക്തിയായി ചവിട്ടി……കനം കുറഞ്ഞ മരക്കഷണം പോലെ അവർ മൂലയിലേക്ക് തെറിച്ചുവീണു…..
ഓടിച്ചെന്ന് അവളെ വീണ്ടും വീണ്ടും ചവിട്ടി….അയ്യോ അയ്യോ എന്ന് അലറിക്കരയാനല്ലാതെ അവൾക്ക് ശ്വസം കിട്ടിയതേയില്ല….
ഇതിനിടക്ക് വന്നയാൾ ഓടി രക്ഷപെട്ടു….
അയാൾ അവളെ എടുത്ത് കട്ടിലിലേക്കിട്ടു…. പ്ലാസ്റ്റിക്ക് കയർ കൊണ്ട് കൈയ്യും കാലും കട്ടിൽ പടിയിലേക്ക് ചേർത്ത് കെട്ടി……
ഓടിപ്പോയി കരുതിവച്ചിരുന്ന പുതിയ വാക്കത്തി എടുത്തു….
അപ്പോഴേക്കും അയാൾ അണച്ചുപോയി……
കട്ടിലിനടുത്തുള്ള കസേരയിൽ അവളുടെ മുഖത്തേക്കുനോക്കി അയാളിരുന്നു….
പരിഭ്രമവും ഭയവും കൂടി ഭാര്യ സ്തംഭിച്ചു പോയിരുന്നു..
അയ്യോ …ഇക്കാ എന്നെ എന്നാ ചെയ്യാമ്പോണേ……
നിന്നെഞാൻ കൊല്ലാപോവ്വാ….കൂത്തിച്ചി…നിനക്കവൻറെ കൂടെ അഴിഞ്ഞാടണം അല്ലേ….
അയ്യോ ഇക്കാ….അയാൾ….അത് പൂർത്തിയാക്കാൻ അയാൾ സമ്മതിച്ചില്ല അതിനുമുമ്പയാൾ അലറി….
പട്ടിച്ചീ…നീ മിണ്ടരുത്…..
ദേഷ്യം മൂത്ത് അയാൾ വാക്കത്തി എടുത്ത് എഴുനേറ്റു….
ആ സ്ത്രീ മരണം മുമ്പിൽ കണ്ടു……..
അയ്യോ ഇക്കാ….
നിനക്ക് നിനക്ക്…..ദേഷ്യം കൊണ്ടയാൾക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല
ന്യായീകരിക്കാനുള്ള ഏത് ശ്രമവും അയാളെ കൂടുതൽ ദേഷ്യം പിടിപ്പിക്കുമെന്നവൾക്കു മനസിലായി……
മരണം മുമ്പിൽ കാണുമ്പോഴുണ്ടാകുന്ന തിരിച്ചറിവ്…
അവൾ ദീനമായി കരഞ്ഞു…
അയ്യോ..എന്നെ കൊല്ലേ ഇക്കാ കൊല്ലല്ലേ…
ആ ഒരു രോദനത്തിനയാൾ ചെവികൊടുത്തു…
നിനക്കവൻറെ കൂടെ കെടക്കണം അല്ലേടീ…..
ക്ഷമാപണമാണ് ജീവൻ രക്ഷിക്കാനുള്ള ഏകമാർഗം എന്നബുദ്ധി അവരുടെ മനസിൽ മിന്നി…
എൻറെ പൊന്നിക്കാ എന്നെ കോല്ലല്ലേ എനിക്കൊരു തെറ്റുപറ്റിപ്പോയി അള്ളാണേ ഞാനിനി അയാളെ കാണൂല….എന്നെ എന്തുവേണേ ചെയ്തോ എന്നെ കൊല്ലല്ലേ ഇക്കാ….
ആ ദീനരോദനം അയാളിലെ ചെകുത്താനെ ഒന്ന് അടക്കി എന്നുതോന്നുന്നു
അയാൾ കസേരയിലിരുന്ന് അവളോട് സംസാരിക്കാൻ തുടങ്ങി……
നീ അയാളോട് സംസാരിക്കാറില്ലേ….
അതിക്കാ….
ആ ചെറു വിസമ്മതം അയാളിലെ ഭ്രാന്തനെ ഉണർത്തി….അയാൾ അലറി..
ഇല്ലേ…..
ഭയന്നുവിറച്ച് അവൾ പറഞ്ഞു ഉവ്വ്
എൻറെ കയ്യിൽ എല്ലാ തെളിവും ഉണ്ട്…….അവനോട് സംസാരിച്ചത് തെറ്റല്ലേ….
ചെറുനിഷേധങ്ങൾ പോലും അയാളെ ഭ്രാന്തനാക്കുമെന്നും അത് തൻറെ മരണത്തിൽ കലാശിക്കുമെന്നും അവൾക്ക് മനസിലായി….
തെറ്റല്ലേന്ന്..
അതേ….
അവനോട് നീ വരാൻ പറഞ്ഞില്ലേ…..
ഉവ്വ
അത് തെറ്റല്ലേ…
അതേ….
അവനെ നീ തൊട്ടില്ലേ
അത് ഇക്കാ ഞാൻ…
മിണ്ടരുത് ശവമേ…..നിന്നെ കൊല്ലും ഞാൻ നീ അവനെ തൊട്ടില്ലേ…..
തൊട്ടു….അള്ളാഹുവാണേ എൻറെ ഉമ്മയാണേ ഞാനി അയാളെ കാണൂല്ല വിളിക്കൂല സത്യം
ചോദിച്ചതിന് ഉത്തരം പറയടീ പിശാശേ….അവനെ നീ തൊട്ടില്ലേ
ഉവ്വ
അത് വല്ല്യ തെറ്റല്ലേ
അതേ….
അതുകൊണ്ട് നിന്നെ ഞാൻ കൊല്ലാൻ പോവ്വ്യാണ്..
അയ്യോ എന്നെ കൊല്ലല്ലേ…
എന്നെ എന്തുവേണോങ്കിലും ചെയ്തോ എന്നെ കൊല്ലല്ലേ…..
ജീവൻ രക്ഷിക്കാനുള്ള അവസാന നിലവിളിയാണത്..
ശരി നിന്നെഞാൻ കൊല്ലുന്നില്ല….നിൻറെ ആ കൈ ഞാൻ വെട്ടിക്കളയും…..
അയ്യോ 
അയാൾ വീണ്ടും കസേരയിലിരുന്ന് ശാന്തമായി അവളോട് പറഞ്ഞു…
നീ ഈ കൈകൊണ്ട് പാപം ചെയ്തു……നിക്കതിന് ശിക്ഷവേണ്ടേ…
ഇക്കാ എന്നെ ശിക്ഷിച്ചോ..
പാപം ചെയ്ത അവയവം വെട്ടിക്കളയുക എന്നത് പടച്ചോൻറെ നിയമമാണ്….ശരിയല്ലേ
ശരിയാണ്
അപ്പോ ഈ കൈ വെട്ടികളയണ്ടേ…
-----------
കളയണ്ടേ…
വെട്ടിക്കോ….
ഈ കൈ വെട്ടിക്കളഞ്ഞാൽ നീ അള്ളാഹുവിൻറെ മുമ്പിലും എൻറെ മുമ്പിലും തെറ്റുകാരി അല്ലാതാകും….
അള്ളാ എനിക്ക് തെറ്റുപറ്റിപ്പോയല്ലോ…
ഞാനീ കൈ വെട്ടി കളയട്ടേ…
വെട്ടിക്കോ…..
നീ കണ്ണടച്ചു കിടന്നോ….
അയാൾ വാക്കത്തി എടുത്ത് എഴുനേറ്റൂ…
അടച്ചിരുന്ന കണ്ണ് അവൾക്ക് തുറക്കാതിരിക്കാനായില്ല…അയാളുടെ കയ്യിലെ വാക്കത്തി ഉയരുകയാണ്…
അവൾ വിളിച്ചു പറഞ്ഞൂ….
ഇക്കാ എൻറെ കൈ മാത്രേ വെട്ടാവൂ…..എന്നെ കൊല്ലല്ലേ……
വാക്കത്തി ഉയർന്നുതാണു….
പക്ഷേ കയ്യിലെ എല്ല് മുറിയ്ക്കാൻ മാത്രം മൂർച്ച ആ വാക്കത്തിക്ക് ഉണ്ടായിരുന്നില്ല….
കയ്യിലെ മാംസം ചീന്തിത്തെറിച്ചുപോയെങ്കിലും അസ്ഥി മുറിഞ്ഞില്ല …വാക്കത്തി തെറിച്ച് ദൂരെപ്പോയി..ടാപ്പ് തുറന്നാലെന്നപോലെ രക്തം ചീറ്റി….പ്രാണവേദനയാൽ ആ സ്ത്രീ അലറി
അയ്യോ എന്നെ കൊല്ലുന്നേ …..ഞാൻ ചാവുന്നേ ഓടിവായോ……
അലർച്ചകേട്ട് വഴിപോക്കരാരോ ഓടിയെത്തി……
ആശുപത്രി ..പോലീസ്…….
ഓപ്പറേഷൻ തീയേറ്ററിലേക്ക് പോകുമ്പോഴും ആ സ്ത്രീ പിറുപിറുത്തുകൊണ്ടിരുന്നു..
ഞാൻ പറഞ്ഞട്ടാ ഇക്ക എൻറെ കൈ വെട്ടീത്….ഇക്കയെ ഒന്നും ചെയ്യല്ലേ…..ഇക്ക പാവമാ…….



3 അഭിപ്രായങ്ങൾ:

  1. അല്പമായ അറിവുകളുമായി നടത്തുന്ന സൃഷ്ടികള വൈകല്ല്യം ഉണ്ടാവും. അതിവിടെ ഉണ്ട് തീര്ച്ചയായും. കഥയുടെ പ്ലാറ്റ് ഫോമൊക്കെ ഒരു പാട് മാറിക്കഴിഞ്ഞിട്ടും എഴുതാനായി എഴുതുന്നത് കാണുമ്പോൾ നിരാശയുണ്ട് എഴുത്തുകാരാ.
    ഒരു പാട് പേർ പറഞ്ഞ ത്രെഡ് ഒരു പുതുമയും ഇല്ലാതെ വെറുതെ ഒരു എഴുത്ത്. ഇതെന്റെ അഭിപ്രായം മാത്രമാണ്.
    ഇത് കൊണ്ടാണ് മുഖ്യ ധാര എഴുത്തുകാർ നമ്മളെ കളിയാക്കുന്നതും. ഒരു വായനക്കാരന എന്നാ നിലയില പറയട്ടെ കഥയായില്ല.
    ക്ഷമിക്കുക.
    (((((((((പാപം ചെയ്ത അവയവം വെട്ടിക്കളയുക എന്നത് പടച്ചോൻറെ നിയമമാണ്….ശരിയല്ലേ
    ശരിയാണ്))))))))
    കല്ല്‌ കടി ഉണ്ടാക്കുന്ന വാക്കാണിത്..... നമ്മുടെ ആശയം എങ്ങേനെയും പറയാം.... പക്ഷെ ഇത് അല്പഞ്ഞാനം എന്നെ പറയാനാവൂ.
    എഴുത്തുകാരന് വിമര്ശനം ഉള്ക്കൊല്ലാൻ കൂടി കഴിയും എന്ന് കരുതട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. പല സ്ഥലങ്ങളിലും,സിനിമയിലായാലും,നാടകത്തിലായാലും,കേട്ടിട്ടുള്ള തീമാണ് മാഷേ,,,,സാധാരണ മാഷ് എഴുതുന്ന നിലവാരം ഇതിനില്ലെന്ന് തോന്നുന്നു.എ൯റെ അഭിപ്രായമാണ് കെട്ടോ,,,,,തുട൪ന്നെഴുതുക,,,,:)

    മറുപടിഇല്ലാതാക്കൂ
  3. പ്രശ്നം ഇതൊന്നുമല്ല ഇരയുടെ സമ്മതത്തോടെ വേട്ടയാടുന്ന ഒരു പ്രാകൃത ചിന്ത യാണ് എൻറ വിഷയം.....

    മറുപടിഇല്ലാതാക്കൂ